കൊച്ചി: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.എസ്.ജി.എ.എം.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'ആയുസിന്റെ ശാസ്ത്രവും അനന്തസാദ്ധ്യതകളും" എന്ന സെമിനാർ സംഘടിപ്പിച്ചു.
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹരികുമാർ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകരായ ടി.പി. രാജേഷ് (ആകാശവാണി), വിനോദ് ഗോപി (മലയാള മനോരമ), സി. സജിൽ (മാതൃഭൂമി ആരോഗ്യമാസിക), എം.എസ്. സജീവൻ (കേരളകൗമുദി), കെ.ടി.രാജീവ് (ദേശാഭിമാനി), ജോസഫ് മാർട്ടിൻ അഗസ്റ്റിൻ (ദൂരദർശൻ), ഡോ. പ്രഹ്ലാദ് (ആയുർവേദ ഫിസിഷ്യൻ മാസിക), ഡോ. ദേവിദാസ് വെള്ളോടി (ആപ്ത ആയുർവേദ മാസിക), ഡോ. സി. ഗൗതമി (ഔഷധം ആയുർവേദ മാസിക), ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ. എം.എസ്. നൗഷാദ്, ഡോ.എസ്. ഷൈൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. സംവാദത്തിൽ മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി. ശ്രീകുമാർ വിഷയാവതരണം നടത്തും.