
വൈപ്പിൻ: നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് ഒന്നരലക്ഷം രൂപ പിഴ അടപ്പിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷൻ മൂറിംഗിന് സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ടിനാണ് പിഴയിട്ടത്. കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നതിനുള്ള ഫിഷിംഗ് ലൈസൻസും തമിഴ്‌നാട്ടിലെ റിതിക്ക് എന്ന ബോട്ടിനുണ്ടായിരുന്നില്ല. ബി.പി.സി.എല്ലിന്റെ ക്രൂഡ് ഓയിൽ പമ്പിംഗ് സ്റ്റേഷന് സമീപം ഒരു നോട്ടിക്കൽ മൈൽ പ്രദേശം മത്സ്യബന്ധന നിരോധിത മേഖലയാണ്. ഇവിടെ മത്സ്യബന്ധനം നടത്തിയ ബോട്ട് ബി.പി.സി.എൽ മറൈൻ ഗാർഡ് തടഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അധികൃതർക്ക് കൈമാറുകയായിരുന്നു.