con
ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ കരുമാല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം അലി ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: ഗാന്ധി ജയന്തി ദിനം കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം ഒന്ന്, രണ്ട് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശരക്ഷാ ദിനമായി ആചരിച്ചു. കരുമാല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. ഒന്നാം ബൂത്ത് പ്രസിഡന്റ് കെ.എ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. രണ്ടാം ബൂത്ത് പ്രസിഡന്റ് കെ.എസ്. ബാലൻ, പി.എ. സക്കീർ, വി.എം. അബ്ദുൾ കലാം, കെ.എ. അനസ്, ബിന്ദു ഗോപി, റിതിൻ ഗോപി, എ.എം. അബ്ദുൾ ഫത്താഹ്, എ.ബി. അബ്ദുൾ ഖാദർ, എം.എം. ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു.