
കൊച്ചി: പട്ടികജാതി പട്ടികവർഗ സംവരണ സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.പി.എം.എസ് ജില്ലാ നേതൃസംഗമം നാളെ രാവിലെ 10ന് കളമശേരി ടൗൺഹാളിൽ നടക്കും. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി .ലാൽകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റംഗങ്ങൾ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 21 യൂണിയനുകളിലെ 861 ശാഖായോഗങ്ങളിൽ നിന്നുമായി 2135 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ലാൽകുമാർ, രമ പ്രതാപൻ, സി.വി. കൃഷ്ണൻ, സഹജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.