nasa-space-app-challenge-
നാസ സ്പേസ് ആപ്പ് ചലഞ്ച് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസും നാസയും ചേർന്ന് സംഘടിപ്പിച്ച ‘നാസ സ്പേസ് ആപ്‌സ് ചലഞ്ച്’ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അദ്ധ്യക്ഷയായി. കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് ചെയർമാൻ രാജു കുര്യൻ, ഡയറക്ടർ ഡോ. കെ. ദിലീപ് , എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ് , പി.ആർ.ഒ ഷാജി ആറ്റുപുറം, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.