കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഇന്നലെ തുടക്കമായി. എല്ലാ ദിവസവും പാർവതി ദേവിക്ക് വിശേഷാൽ പൂജ, തൃമധുരം, വിദ്യാ മന്ത്രപുഷ്പാഞ്ജലി എന്നിവ നടക്കും.
13ന് നവരാത്രി മഹോത്സവം സമാപിക്കുമെന്ന ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, സെക്രട്ടറി എ. എൻ. മോഹനൻ, മാനേജർ എം.കെ. കലാധരൻ എന്നിവർ അറിയിച്ചു.