പറവൂർ: ചിറക്കകം ഗവ. യു.പി സ്കൂളിൽ നാല് ക്ളാസ് മുറികൾ നിർമ്മിക്കാൻ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ 90.58 ലക്ഷം രൂപ അനുവദിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടത്തിന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറെ ഇംപ്ളീമെന്റ് ഓഫീസറായി നിയമിച്ചു. അടിയന്തരമായി ഭരണാനുമതി ലഭിക്കാൻ ജില്ലാ കളക്ടർക്കും എസ്റ്രിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് ഓഫീസർക്കും നിർദേശം നൽകിയതായും പ്രതിപക്ഷനേതാവ് പറഞ്ഞു.