
കൊച്ചി: ബി.എസ്.എൻ.എൽ 25-ാം സ്ഥാപകദിന വാർഷികത്തോടനുബന്ധിച്ച് എറണാകുളം ബിസിനസ് ഏരിയയുടെ നേതൃത്തിൽ റീജിയണൽ സ്പോർട്സ് സെന്ററിൽ നടത്തിയ സെവൻസ് ഫുട്ബാളിൽ ടൂറിസം പ്രൊഫഷണൽ ക്ലബ്ബ് ജേതാക്കളായി. ഈവൈ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ഒന്നാമതെത്തിയത്. എറണാകുളം പ്രസ് ക്ലബ്ബ്, ബി.എസ്.എൻ.എൽ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. ഇന്റർനാഷണൽ ഫുട്ബോൾ റഫറി ബെന്റല ഡികോത്ത മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ ഫ്രാൻസിസ് ജേക്കബ്, എൻ.കെ. സുകുമാരൻ എന്നിവർ മെഡലുകൾ സമ്മാനിച്ചു.