ramachandran
എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ വനിതാ സംഘം വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ വനിതാ സംഘം വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി ബിന്ദു രതീഷ് അദ്ധ്യക്ഷയായി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലീല ശശി, ഷീന രാജീവ്, ഷിബി ബോസ്, കെ.ആർ. ദിനേശ്, കെ.ഡി. സജീവൻ, അമ്പാടി ചെങ്ങമനാട്, ലമിത സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.