പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി. വാർഡ് കൗൺസിലർ ഷൈനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസി. മാനേജർ പി.എസ്. ജയരാജ് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ എം.പി. ബിനു, പി.ടി.എ പ്രസിഡന്റ് സുഭാഷ്, കൈരളി ഓപ്പൺ സ്കൗട്ട്സ് ഗ്രൂപ്പ് ലീഡർ വിജയകുമാർ, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, സ്കൗട്ട് മാസ്റ്റർ കെ.പി. സജീമോൻ എന്നിവർ സംസാരിച്ചു.