മൂവാറ്റുപുഴ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ സ്‌കൂൾ/കോളേജ് തലത്തിലുളള വിദ്യാർത്ഥികൾക്കായി സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗ, പ്രബന്ധ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആരക്കുഴ റോഡിലുള്ള ആഫീസിൽ 14ന് മത്സരങ്ങൾ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാവിലെ 10ന് ബന്ധപ്പെട്ട സ്‌കൂൾ/കോളേജ് അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ)ന്റെ ആഫീസിൽ എത്തിച്ചേരണം. പ്രസംഗ മത്സരത്തിനുളള സമയം അഞ്ച് മിനിറ്റും പ്രബന്ധ രചനാ മത്സരത്തിനുള്ള സമയം ഒരു മണിക്കൂറുമായിരിക്കും. വിവരങ്ങൾക്ക്: 0485-2832709, 9847510234, 9895172144, email: argmvpa@gmail.com