
അങ്കമാലി: മുന്നൂർപ്പിള്ളിയിൽ കാട്ടുപന്നികളുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെയും മകനെയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള കളപ്പുരയ്ക്കൽ വീട്ടിൽ ഷിബുവിന്റെ ഭാര്യ ജിനി ഷിബു (43), മകൻ എബിൻ ഷിബു (17) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ജിനി ഷിബുവിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നാല് വാരിയെല്ലുകൾ ഒടിഞ്ഞു. ലിവറിനും കാര്യമായ പരിക്കുണ്ട്. എബിന്റെ തോളല്ല് ഒടിഞ്ഞു. തലയ്ക്കും പരിക്കുണ്ട്. വെള്ളിയാഴ്ച വൈകിട്ട് സ്കൂട്ടറിൽ മരണ വീട്ടിൽ പോയി മടങ്ങുമ്പോൾ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിൽ വെച്ച് രണ്ട് കാട്ടുപന്നികൾ സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.