
കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ നവരാത്രിമഹോത്സവത്തിന്റെ ഭാഗമായി കുമാരിപൂജ ദുർഗ്ഗാഷ്ടമി ദിനമായ11 ന് നടക്കും. വൈകിട്ട് 6ന് തുടങ്ങുന്ന ചടങ്ങിൽ രണ്ടു മുതൽ 10 വയസുവരെയുള്ള പെൺകുട്ടികളെ ദേവീഭാവത്തിൽ പൂജിക്കും. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അന്ന് പുലർച്ചെ 5 മുതൽ ലക്ഷ്മിഗണപതി ഹോമം, മഹാലക്ഷ്മി ഹോമം, തുടർന്ന് നവരാത്രിപൂജ. വൈകിട്ട് 5ന് കളംവരയ്ക്കൽ -സിദ്ധിദാത്രീഭാവം. 6.30ന് നൃത്തനൃത്യങ്ങൾ. മഹാനവമി ദിനമായ 12 ന് രാവിലെ 6.30ന് നവരാത്രിപൂജ, 10.30ന് നൃത്തമൽസരം, വൈകിട്ട് 5ന് കളംവരയ്ക്കൽ -സ്പെഷ്യൽ ആദിപരാശക്തീഭാവം. വിജയദശമി ദിനമായ 13 ന് രാവിലെ 7ന് സരസ്വതിപൂജ, 7.30 ന് പൂജയെടുപ്പ്, എട്ടിന് വിദ്യാരംഭം. 9 മുതൽ പാവക്കുളം കലാപീഠം അവതരിപ്പിക്കുന്ന സംഗീതോൽസവം എന്നിവ ഉണ്ടായിരിക്കും. പുസ്തകപൂജയ്ക്കുളളവർ പൂജ വയ്പ് ദിവസം വൈകിട്ട് 5 മുതൽ പേരും ഫോൺനമ്പറും സഹിതം സമർപ്പിക്കണമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് സി.എ. പങ്കജാക്ഷൻ, സെക്രട്ടറി വിനോദ് കാരോള്ളിൽ എന്നിവർ അറിയിച്ചു.