മരട്: എസ്.എൻ.ഡി.പി യോഗം മരട് തെക്ക് വനിതാസംഘം ശാഖയുടെ വാർഷിക പൊതുയോഗം മരട് ശ്രീനാരായണ ഹാളിൽ നടന്നു. മരട് തെക്ക് ശാഖ പ്രസിഡന്റ് കെ. ആർ.ജയപ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. കണയന്നൂർ വനിതാസംഘം യൂണിയൻ കൺവീനർ വിദ്യാ സുധീഷ് അദ്ധ്യക്ഷയായി. സുധീര എസ്. ലാൽ, സുബ ശ്രീകുമാർ, ലത ശരത്, കാവ്യനന്ദ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സുധീര എസ്. ലാൽ (പ്രസിഡന്റ്) സുവർണ വിനോദ് (വൈസ് പ്രസിഡന്റ്), ശില്പ അരുൺകുമാർ (സെക്രട്ടറി), ലത ശരത്ത് (ഖജാൻജി,) രേവതി സുനിൽ,ഷീന ചിന്മയൻ,സുമ സുരേഷ്, ഷാലിക ദിനൂപ്, ഷീജ ജീവേഷ്, ഷീല അരുൾദാസ്, രേഖ ലാലു, സുനിത ഗോപി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.