y
തൃപ്പൂണിത്തുറ ഫൊറോന ദൈവജന മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച രാപ്പകൽ സമരം ഫാ.ജോസ് തോട്ടുപുറം ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ സിനഡ് കുർബാന അർപ്പിക്കുക, കോടതി ഉത്തരവ് ലംഘിച്ച് കുർബാന അർപ്പിക്കുന്ന വികാരിയെ നിയമിച്ച അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൃപ്പൂണിത്തുറ ഫൊറോന ദൈവജന മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ വിശ്വാസികളുടെ രാപ്പകൽസമരം ആരംഭിച്ചു. ഫാ. ജോസ് തോട്ടുപുറം ഉദ്ഘാടനം ചെയ്തു. ജോസ് അറയ്ക്കത്താഴം അദ്ധ്യക്ഷനായി.

ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും സഭാനുകൂലികളും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായെങ്കിലും ഹിൽപാലസ് പൊലീസെത്തി രംഗം ശാന്തമാക്കി.