മുളന്തുരുത്തി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മുളന്തുരുത്തി യൂണിറ്റ് വാർഷികസമ്മേളനം പാലത്തിങ്കൽ ഹാളിൽ നടന്നു. മേഖല സെക്രട്ടറി പ്രശാന്ത് വിസ്മയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമണൻ വർണ അദ്ധ്യക്ഷനായി. സജി കെ. ബി, റെജി അബിയാസ്, മിനോഷ് ജോസഫ്, ബെന്നീസ് അരയൻകാവ്, എ.സി. അലക്സ്, ശിവകുമാർ, രാജേഷ് ട്വിൻ ഐസ്, സുരേഷ് ട്വിൻ ഐസ്, പ്രദീപ് ചൈത്ര, ശ്യാം പി.ജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വർഗീസ് ആന്റണി (പ്രസിഡന്റ്), സജി.കെ.വി (സെക്രട്ടറി), ഷാജു പി. മത്തായി (ട്രഷറർ).