കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ കോലഞ്ചേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം നടന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറിയും ഹൈസ്കൂൾ വിഭാഗത്തിൽ ഞാറള്ളൂർ ബെത് ലെഹേമും യു.പി വിഭാഗത്തിൽ മോഡൽ യു.പി സ്കൂൾ കുമ്മനോടും ചാമ്പ്യന്മാരായി. സമാപന സമ്മേളനം എ.ഇ.ഒ ജി. പ്രീതി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് നിഷി പോൾ അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, വിദ്യാരംഗം കോ ഓർഡിനേറ്റർ സി.വൈ. ഷാന്റി, അജയ്മോൻ, ഇ.വി. നാരായണൻ എന്നിവർ സംസാരിച്ചു.