ആലങ്ങാട്: ആലങ്ങാട് കാവ് ഭഗവതി - വേട്ടയ്ക്കരൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നടക്കും. 9ന് വൈകിട്ട് പ്രഭാഷണം, തിരുവാതിര കളി, 10ന് 5.30 ന് പൂജവയ്പ്, സ്വാതി തിരുനാൾ നവരാത്രി കൃതികൾ,​ 11ന് വൈകിട്ട് 7ന് സംഗീതാർച്ചന,​ 12 ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ,​ 13ന് വിജയദശമി ദിനത്തിൽ രാവിലെ ഗണപതി ഹോമം, 7.30ന് സരസ്വതി പൂജ, പൂജയെടുപ്പ് എന്നിവ നടക്കും. ആലങ്ങാട് കാവ് മാതൃസമിതി ശ്രീമത് ദേവീ നവാഹ പാരായണം നടത്തും.