തൃപ്പൂണിത്തുറ: 90ഗ്രാം എം.ഡി.എം.എയും 9 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഒരു അപ്പാർട്ട്മെന്റിലെ താമസക്കാരി ജ്യോതിയെയാണ് (42) ലഹരിവസ്തുക്കളുമായി അപ്പാർട്ട്മെന്റിൽനിന്ന് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. ഇവ വില്പനയ്ക്കായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ എസ്.എച്ച്.ഒ ആനന്ദ്ബാബു, കെ.എസ്. ബൈജു, പോൾ മൈക്കിൾ, ഷാന്റി, എം.ആർ. സന്തോഷ്, ബോബി ഫ്രാൻസിസ്, ഉമേഷ് ചെല്ലപ്പൻ, കെ.കെ. ബാലചന്ദ്രൻ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.