കൊച്ചി: ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അജൈവമാലിന്യം തരംതിരിക്കാൻ കൊച്ചി കോർപ്പറേഷൻ രവിപുരത്ത് ആരംഭിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാർച്ച് 30നുള്ളിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാകാനാണ് ശ്രമം. മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന ജനങ്ങളുടെ മനോഭാവം കൂടി മാറണമെന്നും മന്ത്രി പറഞ്ഞു.

മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ കെ.എ. അൻസിയ, ഡിവിഷൻ കൗൺസിലർ എസ്. ശശികല തുടങ്ങിയവർ പ്രസംഗിച്ചു.
സിന്തൈറ്റ് ഇൻഡസ്ട്രീസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവരുടെ ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രം ഒരുക്കിയത്.