kia-connect

കൊച്ചി : മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ കിയ ഇന്ത്യൻ ഓട്ടോമൊബൈൽ ആവാസ വ്യവസ്ഥയെ പുനർനിർവചിക്കാനായി പുതിയ 2.0 ട്രാൻസ്‌ഫോർമേഷൻ സ്ട്രാറ്റജി അവതരിപ്പിച്ചു. കിയ കണക്ട് 2.0 കിയയുടെ പുതുക്കിയ കണക്റ്റഡ് കാർ പ്ലാറ്റ്ഫോമാണിത്. കിയയുടെ ഇലക്ട്രിക്ക് വാഹനമായ ഇ.വി 9, കാർണിവൽ ലിമോസ് എന്നീ വാഹനങ്ങളിലാണ് കണക്ടട് 2.0 അവതരിപ്പിച്ചിട്ടുള്ളത് . അപ്‌ഡേറ്റഡ് പ്ലാറ്റ്ഫോമായ കിയ കണക്ട് 2.0 മാപ്പിന് പുറമെ മറ്റ് നവീനമായ ഫീച്ചറുകളും അവതരിപ്പിക്കുന്നു. ഓവർ ദി എയർ അപ്ഡേറ്റുകൾ വാഹന പ്രശ്‌ന നിർണ്ണയത്തിനും ഉപയോഗപ്പെടുന്നു. കിയ കണക്റ്റ് 2.0-ന് കീഴിലുള്ള ഒ.ടി.എ 44, 27 കൺട്രോളർ മൊഡ്യൂളുകൾ ഉപയോഗിച്ച് ഇ.വി 9, കാർണിവൽ ലിമോസ് എന്നിവയുടെ പ്രശ്നങ്ങൾ വിദൂരമായി കണ്ടുപിടിക്കാനും പരിഹരിക്കാനും കഴിയും.

നിലവിൽ ഇ.വി9ൽ മാത്രം ലഭ്യമായ ഈ സൗകര്യം കിയ വൈകാതെ മറ്റ് വാഹനങ്ങളിലേക്കും വ്യാപിപ്പിക്കും.

വില

ഇ.വി9 1,29.90,000 രൂപ

കാർണിവൽ ലിമോസ് 63,90,000 രൂപ