
കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് വൈദ്യുത കാറായ മഹീന്ദ്ര സിയോ അവതരിപ്പിച്ചു. വൈദ്യുത വാഹനത്തിന്റെ പാരിസ്ഥിതിക നേട്ടങ്ങൾ ഉയർത്തുന്ന സീറോ എമിഷൻ ഓപ്ഷൻ എന്ന അർത്ഥത്തിലാണ് 'സിയോ ' എന്ന് പേരിട്ടത്.
രണ്ട് വേരിയൻറുകളിൽ ലഭിക്കുന്ന സിയോയ്ക്ക് 7.52 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറും വില.
മികച്ച ഊർജക്ഷമതയും, ഉയർന്ന റേഞ്ചും അതിവേഗ ചാർജിംഗും ഉറപ്പാക്കുന്ന 300 പ്ളസ് വി. ഹൈവോൾട്ടേജ് ആർക്കിടെക്ചറാണ് സിയോയ്ക്കുള്ളത്. 160 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചുണ്ട്. 60 മിനിറ്റ് ഫാസ്റ്റ് ചാർജിംഗിൽ 100 കിലോമീറ്റർ സഞ്ചരിക്കാം. 30 കിലോവാട്ട് പവറും 114 എൻ.എം. ടോർക്കും നൽകുന്ന മോട്ടോറാണ് കരുത്ത്. എ.ഐ.എസ്. 038 ഹൈവോൾട്ടേജ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് സിയോയിലെ ലിക്വിഡ്കൂൾഡ് ബാറ്ററി പായ്ക്ക്.
സുരക്ഷക്കായി നെമോ ഡ്രൈവർ ആപ്പ്, നെമോ ഫ്ളീറ്റ് മാനേജ്‌മെന്റ് സിസ്റ്റം ആപ്പ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, കാൽ നടയാത്രക്കാരെ കൂട്ടിയിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന എ.ഐ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ ടാഫിക്കിനുള്ള ക്രീപ്പ് ഫംഗ്ഷൻ എന്നിവയാണ് മറ്റു സവിശേഷതകൾ.
മഹീന്ദ്ര സിയോ വില
എഫ്.എസ്.ഡിവി 1 വേരിയന്ന് 7.52 ലക്ഷം രൂപ
വി 2 വേരിയന്റ് 7.69 ലക്ഷം രൂപ
ഡെലിവറി വാൻ വി 1 വേരിയന്റ് 7.82 ലക്ഷം രൂപ
വി 2 വേരിയൻറിന് 7.99 ലക്ഷം രൂപ
നൂതന സാങ്കേതികവിദ്യകൾ, വിശ്വസനീയമായ ഉത്പന്നങ്ങൾ, സംയോജിത പരിഹാരങ്ങൾ എന്നിവയിൽ മികച്ച വാഹനങ്ങൾ ഒരുക്കുന്നതിന്റെ സാക്ഷ്യമാണ് പുതിയ സിയോ.
സുമൻ മിശ്ര
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി