range

കൊച്ചി: റേഞ്ച് റോവറിന്റെ ആഡംബര വാഹന ശൃംഖലയിലെ ഏറ്റവും പുതിയ കാറായ റേഞ്ച് റോവർ എസ്.വി രൺതമ്പോർ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. ദേശീയ മൃഗമായ കടുവയുടെ നിറത്തിലും രൂപത്തിലും പ്രചോദനമുൾക്കൊണ്ടാണ് രൺതമ്പോർ രൂപകല്പന ചെയ്തിരിക്കുന്നത്.

കടുവകൾ നിറഞ്ഞ രാജസ്ഥാനിലെ രൺതമ്പോർ ദേശീയോദ്യാനത്തിന്റെ പേരാണ് കാറിന് നൽകിയത്. കടുവകൾക്ക് സമാനമായ കടുംകറുപ്പും തിളക്കമുള്ള ചുവപ്പുമാണ് റേഞ്ച് രൺതമ്പോർ പതിപ്പ് വാഹനത്തിനുള്ളത്. ഓരോ വാഹനം വിൽക്കുമ്പോഴും ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം കടുവാ, വന്യജീവി സംരക്ഷണത്തിന് വൈൽഡ് ലൈഫ് കൺസർവേഷൻ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് റേഞ്ച് റോവർ അധികൃതർ പറഞ്ഞു.

രൺതമ്പോർ എഡിഷന്റെ ഇന്റീരിയർ എസ്.വി ബെസ്‌പോക്ക് ആഡംബരത്തിന്റെയും നിർമ്മാണ മികവിന്റെയും ഉദാഹരണമാണ്. കാരവേ, ലൈറ്റ് പെർലിനോ സെമി അനിലൈൻ ലെതർ എന്നിവ കോൺട്രാസ്റ്റ് തുന്നൽ ഉപയോഗിച്ച് യോജിപ്പിച്ചതാണ് സീറ്റുകൾ. നീളമുള്ള വീൽബേസ് പിൻസീറ്റുകൾക്ക് സുഖകരമായ യാത്രാനുഭവം നൽകും.

റേഞ്ച് റോവർ ബ്രാൻഡിൽ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഗുണനിലവാരവും സവിശേഷതകളും ഉറപ്പാക്കിയാണ് രൺതമ്പോർ ലിമിറ്റഡ് എഡിഷനായി വിപണിയിലിറക്കുന്നത്

രാജൻ അംബ

മാനേജിംഗ് ഡയറക്ടർ

ജെ.എൽ.ആർ ഇന്ത്യ