കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തിൽ അമൃത ആശുപത്രി സ്കീസോഫ്രീനിയ രോഗികളെ പരിചരിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ പരിപാലിക്കുന്നവർക്ക് പിന്തുണ നൽകലും അവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തലുമാണ് ലക്ഷ്യം. ഒക്ടോബർ 10ന് ഉച്ചയ്ക്ക് രണ്ട് മുതൽ നടക്കുന്ന പരിപാടിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിചരിക്കുന്നവർ നേരിടുന്ന സമ്മർദ്ദം, തൊഴിലിടത്തെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ചർച്ചകളും നടക്കും. “ഉറപ്പുണ്ടോ കുറുപ്പേ” എന്ന ഏകാംഗ നാടകത്തിന്റെ അവതരണവും ഉണ്ടാകും. വിവരങ്ങൾക്ക് : 0484 - 2858490, 6688490.