കൊച്ചി: കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്റായി എസ്.പി. കമ്മത്ത് (എക്‌സിക്യുട്ടീവ് ഡയറക്‌ടർ, അമൽഗാം ഗ്രൂപ്പ് ), വൈസ് പ്രസിഡന്റായി വിനോദിനി സുകുമാരൻ ( മാനേജിംഗ് ഡയറക്‌ടർ, ടീംവഡ അഡ്വർടൈസിംഗ് ) എന്നിവരെ തിരഞ്ഞെടുത്തു. ബിബു പുന്നൂരാൻ, ഗണപതി കെ.ഡി., പ്രകാശ് അയ്യർ, പി.എസ്. മേനോൻ, രഘു ജയറാം, എസ്. സ്‌മിത എന്നിവരെ കമ്മിറ്റി അംഗങ്ങളായും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.