y

കൊച്ചി: ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള 200 വനിതാ പ്രൊഫഷണലുകൾ നയിക്കുന്ന ഷീ ഷിപ്പിംഗ് ഫോറത്തിന്റെ ഓണാഘോഷ പരിപാടികൾ കൊച്ചിൻ പോർട്ട് യൂസേഴ്‌സ് ഫോറം ചെയർമാൻ പ്രകാശ് അയ്യർ ഉദ്ഘാടനം ചെയ്തു. ഷീ ഷിപ്പിംഗ് ഫോറം പ്രസിഡന്റ് ഷീബ റോഡ്രിഗ്സ് അദ്ധ്യക്ഷയായി. കൗൺസിലർ ഷീബ ഡുറോമിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ജോഹാറത്ത്, വൈസ് ചെയർപേഴ്സൺ ജെനി കരിസ്മ ജെയിംസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷീബ ജൂഡിറ്റ് റോഡ്രിഗ്സ് (ചെയർപേഴ്സൺ), ജെനി കരിഷ്മ ജെയിംസ് (വൈസ് ചെയർപേഴ്സൺ), രേഷ്മ മറിയം മാത്യു (ജനറൽ സെക്രട്ടറി), ജോഹാറത്ത് (സെക്രട്ടറി), ഷൈല ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.