
ചോറ്റാനിക്കര: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പുഴ സംരക്ഷണ- പ്ലാസ്റ്റിക് ശുചീകരണ ബോധവത്കരണ പരിപാടികൾ മാലിന്യമുക്ത പഞ്ചായത്ത് പദ്ധതി റോട്ടറി ഡിസ്ട്രിക്ട് അസിറ്റന്റ് ഗവർണർ എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ദിൻരാജ് അദ്ധ്യക്ഷനായി. അഡ്വ. ശ്രീകാന്ത് സോമൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സതി അനിൽകുമാർ ശുചീകരണ തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈക്കം സീനിയർ ചേമ്പർ പ്രസിഡന്റ് കെപി.വേണുഗോപാൽ എന്നിവർ ആശംസ നേർന്നു, ക്ലബ്ബ് സെക്രട്ടറി ഗിരീഷ് കുമാർ, ഡോ. പി. ശശി, റെജിറാക്കൻ, ഇന്ദുരാജ് മേനോൻ, എം.അനിൽകുമാർ, പ്രസാദ് പി, ഷിജോ പി.എസ് എന്നിവർ ശുചീകരണ യഞ്ജത്തിനു നേതൃത്വം നൽകി..