k

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ.ബോയ്സ് വി.എച്ച്.എസ്.എസിൽ പുതിയതായി നിർമ്മിച്ച ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കിഫ്ബി ഫണ്ട് ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമാണം. സ്കൂളിൽ നടന്ന പരിപാടിയിൽ കെ.ബാബു എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാധ്യക്ഷ രമാസന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.എൽ. രമേഷ്ബാബു, നഗരസഭ എൻജിനീയർ ബി. ആർ. ഓംപ്രകാശ്, വികസന സമിതി അദ്ധ്യക്ഷരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, ശ്രീലത മധുസൂദനൻ, യു.കെ.പീതാംബരൻ എന്നിവർ സംസാരിച്ചു.