cardi

കൊച്ചി: വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കാർഡിയോ വാസ്‌കുലർ റിസർച്ച് സൊസൈറ്റിയുടെ (സി.വി.ആർ.എസ്) നേതൃത്വത്തിൽ ഫിസിഷ്യൻ ഹൃദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാനത്തെ ആദ്യ സംയുക്തസമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

സി.വി.ആർ.എസ് പ്രസിഡന്റ് ഡോ. പി.പി. മോഹനൻ, വൈസ് പ്രസിഡന്റുമാരായ ഡോ. ഗീവർ സക്കറിയ, ഡോ. വേണുഗോപാൽ കെ, സെക്രട്ടറി ഡോ. ജാബിർ എ., സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. കരുണദാസ് സി.പി., ഡോ.പി.ബി. ജയഗോപാൽ, സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ, ഡോ.ടി. പ്രസന്നകുമാർ, ഡോ. സിബു മാത്യു, ഡോ. ജിമ്മി ജോർജ് എന്നിവർ സംസാരിച്ചു.