
കൊച്ചി: ദേശീയ കുടുംബ ആരോഗ്യ സർവേ (എൻ.എച്ച്.എഫ്.എസ്5) പ്രകാരം രാജ്യത്തെ 57 ശതമാനം സ്ത്രീകളും വിളർച്ചാ ബാധിതരാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ഫെഡറേഷൻ ഒഫ് ഒബ്സ്രൈട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഒഫ് ഇന്ത്യയും പി. ആൻഡ് ജി. ഹെൽത്ത് സംഘടിപ്പിക്കുന്ന 'ബാരാ കാ നാര' പ്രചരണ പരിപാടി ആരംഭിച്ചു.
കേരളത്തിൽ കോഴിക്കോട്, മലപ്പുറം, കൊച്ചി ഉൾപ്പെടെ 21 നഗരങ്ങളിലാണ് പ്രചാരണം. സമയബന്ധിതമായ എച്ച്.ബി പരിശോധന, ചികിത്സ, പിന്തുണ എന്നിവയുടെ പ്രധാന്യമാണ് ജനങ്ങളിലെത്തിക്കുന്നതെന്ന് പി.ആൻഡ് ജി ഹെൽത്ത് എം.ഡി. മിലിന്ദ് താട്ടെ പറഞ്ഞു.