ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് രാവിലെ 8. 30ന് കാവിൽ അജയന്മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം ഉണ്ടായിരിക്കും. രാവിലെ 7 മുതൽ വൈകിട്ട് മൂന്നുമണിവരെ നവരാത്രി സംഗീതോത്സവം,​ മൂന്നു മുതൽ നാലു വരെ ഭക്തിഗാനസുധ,​ രണ്ട് സ്റ്റേജുകളിലായി പിന്നൽ തിരുവാതിര കളി, ഭക്തിഗാനമേള, കോൽക്കളി, കൈകൊട്ടി കളി ഭരതനാട്യം, നൃത്ത നൃത്യങ്ങൾ,​ ഭരതനാട്യ കച്ചേരി എന്നിവയും നടക്കും. എറണാകുളം എ. കെ. ഗുപ്ത മീനാക്ഷി ട്രേഡേഴ്സിന്റെ വക നവരാത്രി പൂജയും പ്രസാദ ഊട്ടും നടക്കും.