memu

കൊച്ചി: കോട്ടയം-എറണാകുളം പാതയിലെ ട്രെയിനുകളിൽ രാവിലെയുണ്ടാകുന്ന തിരക്കിന് പരിഹാരമായുള്ള പുതിയ സ്പെഷ്യൽ മെമു ഇന്നുമുതൽ നവംബർ 29 വരെ ഓടും. കൊല്ലം-കോട്ടയം- എറണാകുളം അൺറിസേവ്ഡ് സ്പെഷ്യൽ എക്സ്‌പ്രസ് എന്ന പേരിലാണ് സർവീസ്. മുമ്പ് നിശ്ചയിച്ചതിൽ നിന്ന് സമയത്തിലും സ്റ്റോപ്പുകളും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 6.15 എന്നത് 5.55 ആക്കി സർവീസ് നേരത്തെയാക്കി. കൂടാതെ മൺറോ തുരുത്ത്, പെരിനാട് എന്നിവിടങ്ങിൽ അധിക സ്റ്റോപ്പുകളും അനുവദിച്ചു.

സതേൺ റെയിൽവേ കോച്ചുകളും എൻജിനും സംഘടിപ്പിച്ചാണ് സർവീസ്. 8 കോച്ചുകളുണ്ടാകും. വേണാട്, പാലരുവി ട്രെയിനുകളിലെ ദുരിതയാത്രയെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് നൽകിയ നിവേദനത്തിലാണ് നടപടി. വേണാടിന് സ്റ്റോപ്പ്‌ ഇല്ലാത്ത മറ്റു സ്റ്റേഷനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്കും സർവീസ് ഒരു പരിഹാരമാകും.

 സൗത്തിലെത്തും

എറണാകുളം ജംഗ്ഷനിൽ (സൗത്ത്) എത്തുമെന്നതാണ് പ്രധാന പ്രത്യേകത. വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായിരുന്നു.

രാവിലെ 9.35ന് എറണാകുളത്ത് എത്തിച്ചേരുന്നതിനാൽ ഓഫിസ് ജോലിക്കായി കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോകുന്നവർക്കും സർവീസ് ഗുണകരമാകും.

സമയ ക്രമം
സ്റ്റേഷനുകൾ

എറണാകുളത്തേക്ക്................................... കൊല്ലത്തേക്ക്

കൊല്ലം-5.55 എ.എം.......................................1.35

പെരിനാട്-6.10...................................................12.54

മൺറോതുരുത്ത്- 6.21.............................12.47

ശാസ്താംകോട്ട- 6.34..........................................12.40

കരുനാഗപ്പള്ളി- 6.45...........................................12.30

കായംകുളം ജം- 6.59........................................12.13

മാവേലിക്കര- 7.07..............................................12.03

ചെങ്ങന്നൂർ- 7.18...............................................11.51

തിരുവല്ല-7.28.......................................................11.41

ചങ്ങനാശേരി- 7.37...........................................11.31

കോട്ടയം- 7.56......................................................11.10

ഏറ്റുമാനൂർ-8.08...............................................10.57

കുറുപ്പന്തറ- 8.17................................................10.48

വൈക്കം റോഡ്-8.26......................................10.38

പിറവം റോഡ്- 8.34..........................................10.30‌

മുളന്തുരുത്തി- 8.45.........................................10.18

തൃപ്പൂണിത്തുറ- 8.55.......................................10.07

എറണാകുളം ജം-9.35...................................9.50 എ.എം.