ആലങ്ങാട്: കൊങ്ങോർപ്പിള്ളി അമ്പാടി ബാലഗോകുലത്തിന്റെയും അക്ഷയശ്രീ സൂര്യ പുരുഷ സ്വയം സഹായ സംഘത്തിന്റെയും ത്യാഗരാജ സംഗീതകലാലയത്തിന്റെയും ആഭിമുഖ്യത്തിൽ നവരാത്രി സംഗീതോത്സവം നടക്കും. 12 ശനിയാഴ്ച രാവിലെ 9.30ന് അഡ്വ. രശ്മി സന്തോഷ് വാര്യർ ഭദ്രദീപം കൊളുത്തും. ഗുരുവിനെ ആദരിക്കൽ സുശീല സുകുമാരൻ. ഡോക്ടർ മീര അജയ്, രാജശ്രീ മനോജ്, വത്സല ധർമ്മലാൽ എന്നിവർ സംസാരിക്കും. തുടർന്ന് ത്യാഗരാജ സംഗീതകലാലയത്തിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന. ഗാനസുധ, 101 വയലിൻ കലാകാരന്മാരുടെ ഉപാസന.