amrita

കൊച്ചി: എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും ഏരൂർ സുവർണനഗർ റസിഡന്റ്സ് അസോസിയേഷനും ഏരൂർ എൻ.എസ്.എസ് കരയോഗവും സംയുക്തമായി നടത്തിയ നേത്ര, ദന്ത പരിശോധന ചികിത്സ ക്യാമ്പിന്റെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. സുവർണ നഗർ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എരൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ, എഡ്രാക് തൃപ്പൂണിത്തുറ മേഖല സെക്രട്ടറി ജി. ചന്ദ്രമോഹൻ, അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. ആര്യലക്ഷമി, ഡോ. വിനീത രാംകുമാർ,​ സുവർണ നഗർ സെക്രട്ടറി ഗോപിനാഥൻ, ട്രഷറർ ജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.