sndp-paravur
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ പോഷകസംഘടനകളായ കുമാരിസംഘം, ബാലജയോഗം എന്നിവയുടെ കമ്മിറ്റി രൂപീകരണയോഗം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിൽ കുമാരിസംഘം, ബാലജയോഗം എന്നീ പോക്ഷകസംഘടനകളുടെ യൂണിയൻതല കമ്മിറ്റി രൂപീകരിച്ചു. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ പി.എസ്. ജയരാജ് അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ എം.പി. ബിനു, ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, എംപ്ളോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് എം.ആർ. സുദർശനൻ, ജില്ലാ സെക്രട്ടറി വിപിൻ ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, ഡി. പ്രസന്നകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഖിൽ ബിനു, അഡ്വ. പ്രവീൺ തങ്കപ്പൻ, അഭിജിത്ത് കരിമ്പാടം എന്നിവർ സംസാരിച്ചു. കുമാരിസംഘം, ബാലജനയോഗം എന്നിവയുടെ 21 അംഗ യൂണിയൻതല കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.