
അഖിലേന്ത്യാ സ്കൂൾ അദ്ധ്യാപക അഭിരുചി പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി- ടെറ്റ് 2024) 16 വരെ അപേക്ഷിക്കാം. ഡിസംബർ 15നാണ് പരീക്ഷ. വെബ്സൈറ്റ്: ctet.nic.in.
കേന്ദ്രീയ വിദ്യാലയം, നവോദയ, സെൻട്രൽ ടിബറ്റൻ സ്കൂൾ തുടങ്ങിയ കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ നിയമനം പ്രധാനമായും സി.ടെറ്റിന്റെ അടിസ്ഥാനത്തിലാണ്.
പ്രൈമറി സ്റ്റേജിലേക്ക് (ഒന്ന് -അഞ്ച് ക്ലാസുകൾ) പേപ്പർ ഒന്നും എലമെന്ററി സ്റ്റേജിലേക്ക് (ആറ്-എട്ട് ക്ലാസുകൾ) പേപ്പർ രണ്ടും എഴുതി പാസാകണം. രണ്ടു പേപ്പറും എഴുതുന്നതിനും തടസമില്ല.
യോഗ്യത: നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ ചട്ടങ്ങൾ പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒ.എം.ആർ മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാർക്കില്ല. എൻ.സി.ഇ.ആർ.ടി സിലബസ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി 20 ഭാഷകളിൽ ചോദ്യങ്ങളുണ്ടാകും.
പേപ്പർ ഒന്നിൽ ചൈൽഡ് ഡെവലപ്മെന്റ് & പെഡഗോഗി, കണക്ക്, എൻവയോൺമെന്റൽ സ്റ്റഡീസ്, ലാംഗ്വേജ് I, ലാംഗ്വേജ് II എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ആകെ 150 മാർക്ക്.
പേപ്പർ രണ്ടിൽ ചൈൽഡ് ഡെവലപ്മെന്റ് & പെഡഗോഗി, മാത്തമാറ്റിക്സ് & സയൻസ് അല്ലെങ്കിൽ സോഷ്യൽ സ്റ്റഡീസ്, ലാംഗ്വേജ് I, ലാംഗ്വേജ് II വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ആകെ 150 മാർക്ക്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
കീം ബി.ഫാം: ഓൺലൈൻ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ്
2024-ലെ ബി.ഫാം കോഴ്സ് പ്രവേശനത്തിനുള്ള ഓൺലൈൻ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.in- ൽ പ്രസിദ്ധപ്പെടുത്തി. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 8ന് വൈകിട്ട് നാലിനു മുമ്പ് അതത് കോളേജുകളിൽ പ്രവേശനം നേടണം.
രണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ആയുർവേദ/ ഹോമിയോ/ സിദ്ധ/ യൂനാനി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്ര് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരവരുടെ ഹോംപേജിൽ നിന്ന് ഡേറ്റ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാം. ഡേറ്റാഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പക്ടസിൽ പറയുന്ന രേഖകൾ എന്നിവ അതാത് കോളേജ് അധികാരികൾക്ക് മുമ്പിൽ ഹാജരാക്കി ഫീസ് അടച്ച് 9ന് വൈകിട്ട് 4ന് മുമ്പ് പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.cee.kerala.gov.in
ഓർമിക്കാൻ....
1. എം.ടെക്/ എം. ആർക്ക് സ്പോട്ട് അഡ്മിഷൻ:- തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് സ്പോട്ട് അഡ്മിഷൻ 9ന്. വെബ്സൈറ്റ്: www.cet.ac.in.
2. പിഎച്ച്.ഡി പ്രവേശനം:- വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് & ടെക്നോളജിയിൽ പിഎച്ച്.ഡി പ്രവേശനത്തിന് 31 വരെ അപേക്ഷിക്കാം. ഫിസിക്സ്, മാത്സ്, കെമിസ്ട്രി, എയ്റോസ്പേസ് എൻജിനിയറിംഗ് ഏവിയോണിക്സ്, എർത്ത് & സ്പേസ് സയൻസ്, ഹ്യുമാനിറ്രീസ് വകുപ്പുകളിലാണ് അവസരം. വെബ്സൈറ്റ്: www.iist.ac.in.