ayavana
ആയവന ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണം പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് നൽകുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് വെറ്ററിനറി സർജൻ ഡോ. വിക്ടോ ജൂബിൻ വർഗീസ് വിശദീകരിക്കുന്നു

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി നൽകി. കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുറുമി അജീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ.ടി. രാജൻ കടക്കോട് അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ പി.കെ. അനീഷ്, ജോളി ഉലഹന്നാൻ, ഉഷ രാമകൃഷ്ണൻ, മിനി വിശ്വനാഥൻ, മിൽമ പ്രസിഡന്റ്‌ ജോൺ തെരുവത്ത്, മിൽമ സെക്രട്ടറി എ.ജി. ഗീത എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ. വിക്ടോ ജൂബിൻ വർഗീസ് പദ്ധതി വിശദീകരണം നടത്തി.