കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം വടയമ്പാടി ശാഖയുടെ 74-ാമത് വാർഷിക പൊതുയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ, സെക്രട്ടറി എം.കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് വി.കെ. പദ്മനാഭൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുനിൽ പാലിശേരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ. സുബിൻ (പ്രസിഡന്റ്), സജിനി അനിൽ (സെക്രട്ടറി), കെ.ആർ. വേണു (വൈസ് പ്രസിഡന്റ്) എന്നിവരടങ്ങുന്ന ഭരണസമിതിയെ തിരഞ്ഞെടുത്തു.