car
കുമാരനല്ലൂരിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ

കോട്ടയം: എം.സി റോഡിൽ കുമാരനല്ലൂരിന് സമീപം കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടപ്പള്ളി മന്ന മരിയ വീട്ടിൽ പ്രസാദിന്റെ മകൻ രോഹിത് (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഇക്കോ കാറിൽ എതിർ ദിശയിൽ നിന്ന് അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന ഇരുവരെയും 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഹിതിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ.