parishath-
വി.കെ.എസ്. ശാസ്ത്ര സാംസ്കാരികോത്സവം സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറവൂരിൽ മൂന്നുദിനങ്ങളിലായി സംഘടിപ്പിച്ച വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജി. പൗലോസ് അദ്ധ്യക്ഷനായി. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി, എം.എം. സചീന്ദ്രൻ, ഡോ. ടി.പി. കലാധരൻ, ടി.വി. നിഥിൻ, പി.വി. ദിവാകരൻ, പി.കെ. അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഭാഷയും സംസ്കാരവും എന്ന വിഷയത്തിൽ ഡോ. പി. പവിത്രൻ സംസാരിച്ചു. വി.കെ.എസിന്റെ പൂതപ്പാട്ട് അവതരവും നടന്നു.