കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് സ്‌പോർട്‌സ് സെന്ററിൽ 17 മുതൽ 20 വരെ ഓൾ കേരള സബ് ജൂനിയർ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കും. കെ.ബി.എസ്.എയുമായി സഹകരിച്ച് കടയിരുപ്പ് പ്ലാന്റ് ലിപിഡ്‌സാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 4 ലക്ഷം രൂപയാണ് സമ്മാനത്തുക. 9, 11, 13, 15 വയസിൽ താഴെയുള്ള കാ​റ്റഗറികളിൽ ആൺ,പെൺകുട്ടികളുടെ മത്സരമുണ്ടാകും. 13, 15 വയസിൽ താഴെയുള്ളവർക്കായി ഡബിൾസ് മത്സരവും നടത്തും. ഈ മാസം 13ന് മുൻപ് രജിസ്​റ്റർ ചെയ്യണം. www.kbsa.co.in