
കൊച്ചി: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്തിയത് തെറ്റായ തീരുമാനമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ. ദിവസങ്ങളോളം കഠിന വ്രതമനുഷ്ഠിച്ച് ശബരിമലയിൽ എത്തുന്ന ഭക്തർക്ക് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തില്ല എന്ന കാരണത്താൽ ദർശനം നിഷേധിക്കുന്നത് അധാർമ്മികമാണ്. ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണം. ഇല്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.