
കൊച്ചി: പിണറായി വിജയന്റെ ഭരണം അന്ത്യത്തോട് അടുക്കുകയാണെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. റെവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയിരുന്നു അവർ. അശരണരുടെ ശബ്ദമായിരുന്ന ഒരു പാർട്ടിയെ കോർപ്പറേറ്റുകളുടെയും മാഫിയകളുടെയും തടവിൽ എത്തിച്ചുവെന്നതാണ് പിണറായി വിജയന്റെ നേട്ടം. മാഫിയ രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും നടത്തിപ്പുകാരായി ഇന്ന് സി.പി.എം മാറിയെന്നും രമ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി.എൽ സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.പി പ്രകാശൻ കുളങ്ങരചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിനോയ് താന്നികുന്നേൽ (പ്രസിഡന്റ് ) ജയ്‌സൺ പുകുന്നേൽ (സെക്രട്ടറി) എന്നിവർ കമ്മറ്റി രൂപീകരിച്ചു.