dawf
ഡി.എ.ഡബ്ല്യു.എഫ് മാറാടി മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി ഷൈജു പി ദാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ( ഡി.എ.ഡബ്ല്യു.എഫ് ) മാറാടി മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി ഷൈജു പി. ദാസ് ഉദ്ഘാടനം ചെയ്തു. സെലീന കുര്യൻ അദ്ധ്യക്ഷയായി. ഡി.എ.ഡബ്ല്യു.എഫ് ഏരിയാ സെക്രട്ടറി കെ.കെ. ജയേഷ് , സി.പി.എം മാറാടി ലോക്കൽ സെക്രട്ടറി എം.എൻ. മുരളി, ഡി.എ.ഡബ്ല്യു.എഫ് ഏരിയാ പ്രസിഡന്റ് ബേസിൽ വർഗീസ്, സി.വൈ. സിനോയ്, ഷൈജ, എം.ജി. ബിജീഷ്, നിമിഷ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. ഷൈജ (പ്രസിഡന്റ് ), സെലീന കുര്യൻ (വൈസ് പ്രസിഡന്റ്), സി.വൈ. സിനോയ് (സെക്രട്ടറി), സി.ടി. ഷൈനി (ജോയിന്റ് സെക്രട്ടറി), രാജു ടി. ചിലിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു,