ആലുവ: ആലുവ നഗരസഭ കാര്യാലയത്തിലെ ജലധാര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പരാതിയിൽ നഗരസഭയിൽ വിജിലൻസ് പരശോധന നടത്തി. സ്വകാര്യ കമ്പനിയുമായി സഹകരിച്ച് 15 ലക്ഷം രൂപയോളം ജലധാര പുനരുദ്ധാരണത്തിന് ചെലവഴിച്ചെന്ന് നഗരസഭ അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ജലധാരയുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷത്തോളം രൂപ മാത്രമെ ചെലവായിട്ടുള്ളുവെന്നും നഗരസഭയുടെ പണമാണെന്നും രേഖകൾ പുറത്തു വന്നിരുന്നു. ബി.ജെ.പി അംഗങ്ങൾ നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക പരശോധന നടത്തിയതെന്നാണ് സൂചന.

അഴിമതിയുടെ മറ്റൊരു മുഖമെന്ന് ബി.ജെ.പി

ആലുവ നഗരസഭയിലെ ജലധാര പുനരുദ്ധാരണം ഭരണപക്ഷത്തിന്റെ അഴിമതിയുടെ മറ്റൊരു മുഖമാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്ത് ആരോപിച്ചു. ജലധാര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടിനെതിരെ കഴിഞ്ഞ ഓഗസ്റ്റിൽ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ശ്രീകാന്ത് ആരോപിച്ചു.