പറവൂർ‌: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി പാനലിന് വിജയം. ഇ.പി. തമ്പി, ടി.പി. കൃഷ്ണൻ, ടി.എസ്. നൗഷാദ്, പി.ആർ. പ്രസാദ്, വി.ബി. ബൈജു, രതീഷ് പള്ളിത്തറ, സജീവ് കല്ലുപുറത്ത്, ഗീത മിൽട്ടൻ, ജയശ്രീ ഓമനക്കുട്ടൻ, ശ്രീജിത്ത് എൻ. ഗോപിനാഥ്, ഇ.പി. ജിഷ്ണു, ബബിത വിനോജ് എന്നിവരാണ് വിജയിച്ചത്.