billing

കൊച്ചി: സമൃദ്ധിയിലെ ഇനി ബില്ലടിക്കാൻ ക്യൂ നിന്ന് മടുക്കണ്ട. നോർത്ത് പരമാര റോഡിലെ സമൃദ്ധി @ കിച്ചണിൽ സെൽഫ് ബില്ലിംഗ് കിയോസ്ക് ഇന്നുമുതൽ പ്രവ‌ർത്തിച്ചു തുടങ്ങും. സമൃദ്ധിയുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായായി ഇന്നുനടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് തന്നെ ബില്ലടച്ച് സാധനം ഓർഡർ ചെയ്യാമെന്നതാണ് പ്രത്യേകത. നിലവിൽ ബില്ലടിക്കുന്നതിനെല്ലാം നീണ്ട നിരയാണ് സമൃദ്ധിയിലുള്ളത്. രണ്ട് കിയോസ്കുകളാണ് സമൃദ്ധിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമെ സാധാരണ ബില്ലിംഗ് കൗണ്ടറും ഉണ്ടാകും, അവർക്ക് അവിടെ എത്തി സാധനങ്ങൾ ഓ‌ർഡർ ചെയ്ത് പണമടയ്ക്കാം. സമൃദ്ധിയിൽ വർദ്ധിച്ചുവരുന്ന ക്യൂ കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്ന് നടക്കുന്ന സമൃദ്ധിയുടെ മൂന്നാം വാർഷികം വൈകിട്ട് 5.30ന് ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ ഉദ്ഘാടനം ചെയ്യും.

1. ആവശ്യക്കാർക്ക് മെഷീനിലെ മെനു ലിസ്റ്റിൽ നിന്ന് ആവശ്യമായ ഭക്ഷണം തിരഞ്ഞെടുത്ത് കൺഫർമേഷൻ കൊടുത്താൽ ബില്ല് പ്രിന്റ് ചെയ്തുവരും.

2. ഈ സ്ക്രീനിൽ തന്നെ യു.പി.ഐ ക്യുആ‌ർ കോഡ് തെളിഞ്ഞുവരും. ഇത് സ്കാൻ ചെയ്താൽ പണമിടപാട് നടത്താം.