
ആലുവ: മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് മഹേഷ് (48), കുമളി ചക്കുവള്ളം ആനക്കര വാഴയിൽ തോമസ് ജോൺ (38) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മുനിസിപ്പൽ ടൗൺ ഹാളിന് പുറകുവശംകാട് പിടിച്ച പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടത്. ഇവരുടെ ബാഗിൽ വീടുകൾ കുത്തിത്തുറക്കുന്നതിനുള്ള രണ്ട് ഇരുമ്പ് ആയുധങ്ങൾ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മഹേഷിന് 2003 മുതൽ വിധിധ ജില്ലകളിൽ 25 ഓളം മോഷണകേസുകളുണ്ട്. തോമസിന് അടിപിടി, മൊബൈൽ മോഷണം ഉൾപ്പെടെ എറണാകുളം, ഇടുക്കി ജില്ലകളിൽ ആയി അഞ്ച് കേസുകളുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.