പെരുമ്പാവൂർ: വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാലയുടെ കീഴിലുള്ള കെ. വിജയകുമാർ സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ അഭിമുഖ്യത്തിൽ നടന്ന മധുമാഷ് കാവ്യോത്സവം കോട്ടയ്ക്കൽ മുരളി ഉദ്ഘാടനം ചെയ്തു. തുടർന്ന് മധുസൂദനൻ മാഷിന്റെ കവിതകളുടെ ആലാപനം, സംഗീതാവിഷ്കാരം, നൃത്താവിഷ്കാരം എന്നിവയും നടന്നു.