ambadi-sevakedharam-
കോട്ടുവള്ളി അമ്പാടിസേവാ കേന്ദ്രം വാർഷികാഘോഷങ്ങൾക്ക് അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി ഭദ്രദീപം തെളിക്കുന്നു

പറവൂർ: കോട്ടുവള്ളി അമ്പാടി സേവാകേന്ദ്രം പത്തൊമ്പതാം വാർഷികാഘോഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അമ്പാടി സേവാകേന്ദ്രം പ്രസിഡന്റ് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ, എസ്. ദിവാകരൻ പിള്ള, ആണ്ടവൻ, പ്രഷീല ബെന്നി, സിന്ധു നാരായണൻകുട്ടി, വിനോദ് ഗോപിനാഥ്, വി.കെ. ഉണ്ണികൃഷ്ണൻ, അരുൺ ശേഖർ, എം. വിനോജ്, ബി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.